പുതുച്ചേരി
രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ കേരളം ക്വാർട്ടറിലെത്താതെ പുറത്തായി. അവസാന മത്സരത്തിൽ പുതുച്ചേരിയോട് സമനില വഴങ്ങി. പുതുച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡും ലഭിച്ചു.
സ്‌കോർ: പുതുച്ചേരി 371, 5–-279 കേരളം 286
എലൈറ്റ് ഗ്രൂപ്പ് ‘സി’യിൽ കേരളം ഏഴു കളിയിൽ 21 പോയിന്റോടെ മൂന്നാമതായി. മൂന്നുവീതം ജയവും സമനിലയും. ഗോവയോടേറ്റ ഏക തോൽവിയാണ് തിരിച്ചടിയായത്. കർണാടകയും (35 പോയിന്റ്) ജാർഖണ്ഡും (23) ക്വാർട്ടറിൽ കടന്നു. പുതുച്ചേരിക്കെതിരെ കേരളം 185 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി. അക്ഷയ് ചന്ദ്രൻ (70), സൽമാൻ നിസാർ (44), സച്ചിൻ ബേബി (39) എന്നിവർ തിളങ്ങി. അഞ്ച് വിക്കറ്റെടുത്ത പുതുച്ചേരി സ്‌പിന്നർ സാഗർ ഉഡേഷിയാണ് കളിയിലെ താരം. കേരളത്തിന്റെ സ്‌പിന്നർ ജലജ് സക്‌സേന ഏഴു കളിയിൽ 50 വിക്കറ്റ് തികച്ചു. ടൂർണമെന്റിൽ ജലജാണ് മുന്നിൽ. റണ്ണടിയിൽ സച്ചിൻ ബേബി രണ്ടാംസ്ഥാനത്തുണ്ട് (830 റൺ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..