20 April Saturday

വായപൊത്തി 
ജർമൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


ദോഹ
വൺ ലവ് ആം ബാൻഡ് ധരിക്കുന്നത്‌ വിലക്കിയ ഫിഫയ്‌ക്കെതിരെ മൈതാനത്ത്‌ പ്രതിഷേധവുമായി ജർമനി. ലോകകപ്പിലെ ആദ്യമത്സരത്തിന്‌ മുന്നോടിയായി നടന്ന ഫോട്ടോഷൂട്ടിൽ ജർമൻ താരങ്ങൾ വായപൊത്തിനിന്നു. മഴവിൽ നിറത്തിലുള്ള ആം ബാൻഡ് ധരിച്ച്‌ കളിക്കാനിറങ്ങുന്നവർക്ക് മഞ്ഞക്കാർഡ് നൽകുമെന്ന് ഫിഫ ഭീഷണി മുഴക്കിയിരുന്നു. ജർമനിക്കുപുറമെ ഇംഗ്ലണ്ട്‌, ബൽജിയം, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, നെതർലൻഡ്‌സ്, വെയ്‌ൽസ് എന്നീ രാജ്യങ്ങളും മഴവിൽ ആം ബാൻഡ് ധരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top