18 April Thursday

കളി കാണാം 
തിയറ്ററിൽ !

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കൂറ്റൻ സ്‌ക്രീൻ. സുഖകരമായ ഇരിപ്പിടം. സ്‌പോട്ട്‌ലൈറ്റിൽ നിറയുന്ന തൂവെള്ള വെളിച്ചം. കാതിൽ കളിയുടെ ആരവം. തിയറ്ററിൽ സിനിമ കാണുന്നപോലെ ലോകകപ്പും തത്സമയം ആസ്വദിക്കാം. ചരിത്രത്തിലാദ്യമായി ഫിഫ രണ്ട്‌ വെർച്വൽ സ്‌റ്റേഡിയങ്ങൾ ഒരുക്കിയിരിക്കുന്നു. മാധ്യമപ്രവർത്തകർക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

മുഖ്യ മീഡിയാ സെന്ററുള്ള ദോഹ നാഷണൽ കൺവൻഷൻ സെന്ററിലാണ്‌ രണ്ട്‌ സ്‌റ്റേഡിയവും. 500 പേർക്കുവീതം കളികാണാനുള്ള സൗകര്യമുണ്ട്‌. കളിയുടെ വിവരങ്ങളും മത്സരക്കണക്കുകളും സ്‌ക്രീനിൽ തെളിയും. പ്രിന്റ്‌, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ  വിഭാഗങ്ങളിലായി 12,300 മാധ്യമപ്രവർത്തകരാണ്‌ ലോകകപ്പ്‌ വിശേഷങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

കളിയുടെ ആവേശം അതേപടി ആസ്വദിക്കാവുന്ന രീതിയിലാണ്‌ സ്‌റ്റേഡിയത്തിന്റെ നിർമാണം. കളത്തിലെ നിമിഷങ്ങളും സ്‌റ്റേഡിയത്തിലെ കാഴ്‌ചകളും ആരവങ്ങളും അതേപടി മുന്നിലെത്തുന്നത്‌ പുതിയൊരു അനുഭവമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top