29 March Friday

ലോകകപ്പ് ടിക്കറ്റുകൾ 
ഇന്നുമുതൽ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022


ദോഹ
ഖത്തർ ലോകകപ്പിന്റെ മൂന്നാംഘട്ടം ടിക്കറ്റ്‌ വിൽപ്പന ഇന്ന്‌ പകൽ 2.30ന്‌ ആരംഭിക്കും. ആവശ്യക്കാർക്ക് ഓൺലൈൻവഴി ബുക്ക് ചെയ്ത് ഉടൻ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം.

Fifa.com/tickets എന്ന വെബ്‌സൈറ്റുവഴിയുള്ള ടിക്കറ്റ് വിൽപ്പന ആഗസ്ത് 16 വരെ തുടരും.

കഴിഞ്ഞ രണ്ടുഘട്ടത്തിലായി 18 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. നാലരക്കോടിയിലേറെ പേർ ടിക്കറ്റിനായി അപേക്ഷിച്ചു. കാൽലക്ഷത്തോളം ഇന്ത്യക്കാർക്ക്‌ ടിക്കറ്റ്‌ ലഭിച്ചതായാണ്‌ കണക്ക്‌.

ഏറ്റവുമധികം മലയാളികൾ നേരിട്ടുകാണുന്ന ലോകകപ്പാവും ഇത്തവണത്തേത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലാണ് ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top