ദോഹ
ഖത്തർ ലോകകപ്പിന് ടിക്കറ്റെടുക്കാൻ വീണ്ടും അവസരം. മൂന്നാംഘട്ട ടിക്കറ്റ് വിൽപ്പന ജൂലൈ അഞ്ചിന് പകൽ 2.30ന് തുടങ്ങും. ആവശ്യക്കാർക്ക് ഓൺലൈൻവഴി ബുക്ക് ചെയ്ത് ഉടൻ പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാം.
Fifa.com/tickets എന്ന വെബ്‌സൈറ്റുവഴിയുള്ള ടിക്കറ്റ് വിൽപ്പന ആഗസ്ത് 16 വരെ തുടരും. കഴിഞ്ഞ രണ്ടുഘട്ടത്തിലായി 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നാലരക്കോടിയിലേറെ പേരാണ് അപേക്ഷിച്ചത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലാണ് ഇരുപത്തിരണ്ടാമത്തെ ലോകകപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..