23 April Tuesday

തുടരാൻ വീണ്ടും ഇംഗ്ലണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ഇംഗ്ലണ്ട് താരങ്ങൾ പരിശീലനത്തിൽ

ദോഹ
ഗോൾമേളം തുടരാൻ ഇംഗ്ലണ്ടിന്റെ യുവനിര എത്തുന്നു. അമേരിക്കയ്‌ക്കെതിരെ തകർപ്പൻ ജയവുമായി പ്രീ ക്വാർട്ടർ സ്ഥാനം ഭദ്രമാക്കാനാണ്‌ ലക്ഷ്യം. ഇറാനെ 6–-2ന്‌ കെട്ടുകെട്ടിച്ചാണ്‌ ഗാരെത്‌ സൗത്‌ഗേറ്റിന്റെയും കൂട്ടരുടെയും വരവ്‌.  ബി ഗ്രൂപ്പിൽ മൂന്ന്‌ പോയിന്റുമായി ഒന്നാമതാണ്‌. ഇന്ന്‌ ജയംപിടിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. പരിക്കിന്റെ പിടിയിലായ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്‌. അമേരിക്കയാകട്ടെ വെയ്‌ൽസിനോട്‌ അവസാന നിമിഷത്തിൽ സമനില വഴങ്ങി. അൽ ബെയ്‌ത്‌ സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ്‌ പോരാട്ടം.

യുവനിരയാണ്‌ ഇംഗ്ലണ്ടിന്റെ ഊർജം. പത്തൊമ്പതുകാരൻ ജൂഡ്‌ ബെല്ലിങ്‌ഹാം, ഇരുപത്തൊന്നുകാരൻ ബുകായോ സാക്ക, ഇരുപത്തിമൂന്നുകാരായ മാസൺ മൗണ്ടും ഡെക്ലൻ റൈസും. ഈ നാലു താരങ്ങളാണ്‌ ഇറാനെതിരെ കളി നിയന്ത്രിച്ചത്‌. എതിർവലയിൽ ഗോൾ നിറച്ചിട്ടും മുന്നേറ്റത്തിലെ പ്രധാനിയും ക്യാപ്‌റ്റനുമായി കെയ്‌ൻ മങ്ങിയതാണ്‌ ഏക പോരായ്‌മ. പരിക്കിന്റെ തളർച്ചയിൽനിന്ന്‌ ഇരുപത്തൊമ്പതുകാരന്‌ തിരിച്ചുവരാനുള്ള വേദികൂടിയാകും ഇന്നത്തെ മത്സരം. നന്നായി കളിച്ചിട്ടും വെയ്‌ൽസിനെതിരെ കുരുങ്ങി അമേരിക്ക. കളിയവസാനത്തെ പിഴവിൽ പെനൽറ്റി വഴങ്ങേണ്ടിവന്നു. വെയ്‌ൽസ്‌ നായകൻ ഗാരെത്‌ ബെയ്‌ൽ അമേരിക്കൻ മോഹം കെടുത്തി. ടൈലർ ആദംസും ക്രിസ്റ്റ്യൻ പുലിസിച്ചും തിമോത്തി വിയ്യയും ഉൾപ്പെട്ട യുവതാരങ്ങൾ ഇംഗ്ലണ്ടിന്റെ പ്രതിരോധത്തിന്‌ പണിയുണ്ടാക്കും. വെയ്‌ൽസിനെതിരെ വേഗമേറിയ കളിയായിരുന്നു അമേരിക്ക പുറത്തെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top