29 March Friday

സ്‌പെയ്‌ൻ മാഡ്രിഡ്‌ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ: സിന്ധു ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

twitter.com/ianuragthakur/status

മഡ്രിഡ്‌> മുൻ ലോകചാമ്പ്യൻ ഇന്ത്യയുടെ പി വി സിന്ധു സ്‌പെയ്‌ൻ മാഡ്രിഡ്‌ മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ ഫൈനലിൽ. സെമിയിൽ സിംഗപ്പൂരിന്റെ യെവോ ജിയ മിന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക്‌ തകർത്തു. സ്‌കോർ: 24-–-22, 22–--20. നാൽപ്പത്തെട്ട്‌ മിനിറ്റ്‌ നീണ്ട പോരിലാണ്‌ ഇരുപത്തേഴുകാരിയുടെ ജയം.
ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനാലാണ്‌. ഇന്ന് ഫെെനലിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുൻജുങ്ങിനെ നേരിടും.

ജിയ മിന്നിനെതിരെ ജയം അനായാസമായിരുന്നില്ല. ഒന്നാംഗെയിമിൽ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്‌. ഒരുഘട്ടം 9–-14ന്‌ പിറകിലായിരുന്നു. പിന്നീട്‌ 15–-19നും. എന്നാൽ, തുടർച്ചയായ നാല്‌ പോയിന്റുകൾ നേടി ഒപ്പമെത്തി. ഏഴുവട്ടം ഗെയിം പോയിന്റിൽനിന്ന്‌ അതിജീവിച്ചു. ഒടുവിൽ 24–-22ന്‌ ജയം. രണ്ടാംഗെയിമിൽ ആധിപത്യം സിന്ധുവിനായിരുന്നു. അവസാനനിമിഷങ്ങളിൽ മിൻ മുന്നേറാൻ ശ്രമിച്ചെങ്കിലും ഇന്ത്യക്കാരിയുടെ പരിചയസമ്പത്തിനുമുന്നിൽ കീഴടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top