29 March Friday

പിഎസ്‌ജിയിലെ അവസാന മത്സരത്തിൽ മെസിക്ക് തോൽവിയോടെ മടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

പാരീസ് > പിഎസ്‌ജി ജഴ്‌സിയിലെ അവസാന മത്സരത്തിൽ മെസിക്ക് തോൽവിയോടെ മടക്കം. ലീഗ് വണ്ണിൽ ക്ലെർമോണ്ട് ഫൂട്ടിനെതിരെയായിരുന്നു  മെസിയുടെ അവസാന മത്സരം. മത്സരത്തിൽ 3-2ന് ക്ലെർമോണ്ട് ഫൂട്ട് വിജയിച്ചു. ജൊഹാൻ ഗസ്റ്റിൻ, മെഹ്ദി സെഫാനെ, ഗ്രെജോൺ ക്യയി എന്നിവരാണ് ക്ലെർമോണ്ടിനായി ഗോൾ നേടിയത്. സെർജിയോ റാമോസും കിലിയൻ എംബാപ്പെയുമാണ് പിഎസ്‌ജിക്കായി ഗോൾ നേടിയത്.

പിഎസ്ജിയിലെ മെസിയുടെ അവസാനമത്സരമായിരുന്നു ഇത്. താരം ഇനി എങ്ങോട്ടേക്കാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.  ഈ സീസണ്‍ അവസാനിക്കുന്നതോടെ താരം ക്ലബ്ബ് വിടുമെന്ന് പിഎസ്ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ക്ലബ്ബും ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയിരുന്നു. മെസിയ്‌ക്ക് നന്ദിയര്‍പ്പിച്ച് പിഎസ്‌ജി ഒരു വീഡിയോയും ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. മെസി ക്ലബ്ബിനായി നല്‍കിയ സംഭാവനകൾ മറക്കാനാകില്ലെന്നും മെസിയ്‌ക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും പിഎസ്‌ജി പ്രസിഡന്റ് നാസ്സര്‍ അല്‍ ഖെലാഫി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top