19 December Friday

പ്രൈം വോളിയിൽ കലിക്കറ്റ്‌ പുറത്ത്‌ ; അഹമ്മദാബാദ്‌ ബംഗളൂരു ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 4, 2023

പ്രൈം വോളി സെമിയിൽ കലിക്കറ്റ് ഹീറോസിനെതിരെ അഹമ്മദാബാദ് ഡിഫൻഡേഴ്സിന്റെ ഡാനിയൽ മൊയതാസെദിയുടെ സ്മാഷ് 
 ഫോട്ടോ : സുനോജ് നെെനാൻ മാത്യു


കൊച്ചി
പ്രൈം വോളി രണ്ടാംസീസൺ കിരീടപ്പോരിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സും ബംഗളൂരു ടോർപ്പിഡോസും ഏറ്റുമുട്ടും. ഇന്ന്‌ രാത്രി ഏഴിന്‌ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

സെമിയിൽ അഹമ്മദാബാദ്‌, കലിക്കറ്റ്‌ ഹീറോസിനെ 3–-1ന്‌ കീഴടക്കി (17–-15, 9–-15, 17–-15, 15–-11). അഹമ്മദാബാദിന്റെ തുടർച്ചയായ രണ്ടാംഫൈനലാണ്‌.
ഇറാൻ താരം ഡാനിയൽ മൊയതാസെദിയുടെ തകർപ്പൻ പ്രകടനമാണ്‌ അഹമ്മദാബാദിന്‌ ജയമൊരുക്കിയത്‌. അംഗമുത്തു, മുത്തുസ്വാമി, നന്ദഗോപാൽ എന്നിവരും മികച്ച കളി പുറത്തെടുത്തു. മറുവശത്ത്‌ ജെറോം വിനീതും ഹൊസെ അന്റോണിയോ സാൻഡോവെല്ലും കലിക്കറ്റിനായി പൊരുതിയെങ്കിലും അഹമ്മദാബാദിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കൊൽക്കത്ത തണ്ടർബോൾട്ട്സിനെയാണ് ബംഗളൂരു തോൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top