19 December Friday

പ്രൈം വോളി സെമി ഇന്ന്‌ ; കൊൽക്കത്തയ്‌ക്ക്‌ ബംഗളൂരു

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2023


കൊച്ചി
പ്രൈം വോളിബോൾ ലീഗ് ആദ്യസെമിയിൽ ഇന്ന്‌ ചാമ്പ്യൻമാരായ കൊൽക്കത്ത തണ്ടർബോൾട്‌സ് ബംഗളൂരു ടോർപ്പിഡോസിനെ നേരിടും. നാളെ കലിക്കറ്റ്‌ ഹീറോസും അഹമ്മദാബാദ് ഡിഫൻഡേഴ്‌സും തമ്മിലാണ്‌ രണ്ടാംസെമി.  കൊച്ചി റീജണൽ സ്‌പോർട്‌സ് സെന്ററിൽ (രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം) രാത്രി ഏഴിനാണ്‌ പോരാട്ടം. ഞായറാഴ്ചയാണ്‌  ഫൈനൽ.

ലീഗ്‌ റൗണ്ടിലെ അവസാന മത്സരത്തിൽ കൊൽക്കത്ത 15–-7, 15–-4, 15–-13, 8–-15, 11–-15ന്‌ അഹമ്മദാബാദിനെ കീഴടക്കി. ജയത്തോടെ 12 പോയിന്റുമായി കൊൽക്കത്ത ഒന്നാമതായി. അഹമ്മദാബാദ്‌ 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത്‌. കലിക്കറ്റ്‌ ഹീറോസിനും ബംഗളൂരുവിനും എട്ട്‌ പോയിന്റാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top