17 April Wednesday

പ്രൈം വോളി ലീഗ് : ആദ്യമത്സരം ഹൈദരാബാദും കൊച്ചിയും തമ്മിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


ഹൈദരാബാദ്‌
പ്രൈം വോളി ലീഗ്‌ മത്സരക്രമമായി. ഫെബ്രുവരി അഞ്ചിന്‌ ആദ്യമത്സരത്തിൽ ഹൈദരാബാദ്‌ ബ്ലാക്ക്‌ ഹോക്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ഇരുപത്തേഴിനാണ്‌ ഫൈനൽ.

കലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്. ഏഴ് ടീമുകളും ഓരോ വീതം റൗണ്ട് റോബിന്‍ മത്സരങ്ങള്‍ കളിക്കും.
ലീഗ് ഘട്ടത്തില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 18നാണ് കലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ഏറ്റുമുട്ടുന്നത്‌.

രാത്രി ഏഴിനാണ് എല്ലാ മത്സരങ്ങളും. രണ്ടു മത്സരങ്ങള്‍ അരങ്ങേറുന്ന ഫെബ്രുവരി 11നും 17നും രാത്രി 9നും കളിയുണ്ട്‌. സോണി ചാനലിൽ തത്സമയം കാണാം. കൊച്ചിയിൽ നിശ്ചയിച്ചിരുന്ന മത്സരം കോവിഡ്‌ സാഹചര്യം പരിഗണിച്ച്‌ ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിലേക്ക്‌ മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top