16 July Wednesday

ഒബമയങ്‌ ഇനി 
ക്ലബ് ഫുട്ബോളിൽമാത്രം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


മാഡ്രിഡ്‌
ബാഴ്‌സലോണ മുന്നേറ്റ താരം പിയറി എമെറിക് ഒബമയങ് രാജ്യാന്തര ഫുട്ബോൾ നിർത്തി. ഗാബൺ ദേശീയ ടീമിനായി ഇനി കളിക്കില്ലെന്ന് മുപ്പത്തിരണ്ടുകാരൻ വ്യക്തമാക്കി. ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങൾക്ക്‌ തൊട്ടുമുമ്പായിരുന്നു ഒബമയങ്ങിന്റെ പ്രഖ്യാപനം.

ഗാബണിനായി 68 കളിയിൽ 29 ഗോൾ നേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച ഗോൾവേട്ടക്കാരനുമായി. 13 വർഷം ദേശീയ കുപ്പായത്തിൽ കളിച്ചു. ക്ലബ് ഫുട്ബോളിൽ ബാഴ്സലോണയ്ക്കായി കളി തുടരും. അഴ്സണിൽനിന്നാണ് ബാഴ്സയിലെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top