റോം
ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ ഫ്രഞ്ച് ഫുട്‌ബോളർ പോൾ പോഗ്‌ബയ്‌ക്ക് വിലക്ക്. ഇറ്റാലിയൻ ഉത്തേജകവിരുദ്ധ സമിതിയുടേതാണ് നടപടി. ഇറ്റാലിയൻ ലീഗിൽ യുവന്റസിനായാണ് മുപ്പതുകാരൻ കളിക്കുന്നത്.
ആഗസ്‌ത് 20ന് ഉഡിനെസിനെതിരായ മത്സരത്തിനുശേഷമാണ് പോഗ്‌ബയെ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. കളിയിൽ ഇറങ്ങിയിരുന്നില്ല മധ്യനിരക്കാരൻ. പതിവായി കളിക്കാരിൽ നടത്തുന്ന ഉത്തേജക പരിശോധനയുടെ ഭാഗമായാണ് പോഗ്‌ബയെ തെരഞ്ഞെടുത്തത്. പരിശോധനാ ഫലത്തിൽ, ടെസ്റ്റോസ്‌റ്റെറോണിന്റെ അളവ് കൂടുന്ന മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. നിലവിൽ താൽക്കാലിക വിലക്കാണ്. വിശദമായ പരിശോധനകൾക്കുശേഷം കുറ്റം തെളിഞ്ഞാൽ രണ്ടുമുതൽ നാലുവർഷംവരെ വിലക്ക് കിട്ടും. ഫ്രാൻസിനൊപ്പം 2018 ലോകകപ്പ് കിരീടം നേടിയ പോഗ്‌ബ കഴിഞ്ഞ ലോകകപ്പിൽ പരിക്കുകാരണം കളിച്ചിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..