19 April Friday

പിഎസ്‌ജിയിൽ താരപ്പോര്‌ ?

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

image credit Paris Saint Germain twitter


പാരിസ്‌
ഫ്രഞ്ച് ഫുട്ബോൾ വമ്പൻമാരായ പിഎസ്ജിയിൽ സൂപ്പർ താരങ്ങൾ തമ്മിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്. ലീഗിൽ മോണ്ട്പെല്ലിയറുമായുള്ള കളിക്കുശേഷം കിലിയൻ എംബാപ്പെ നെയ്-മറെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രണ്ട് ദിവസംമുമ്പ് നടന്ന മത്സരത്തിനിടെയായിരുന്നു എംബാപ്പെയുടെ പ്രതികരണം. 88–ാംമിനിറ്റിൽ എംബാപ്പെയെ കോച്ച് മൗറീസിയോ പൊച്ചെട്ടീനോ പിൻവലിച്ചു. പിന്നാലെ നെയ്-മറുടെ പാസിൽ ജൂലിയൻ ഡ്രാക്-സ്-ലർ ഗോളും നേടി. ഈ നിമിഷം, കൂട്ടുകാരൻ ഇഡ്രിസ ഗുയേയെയോട് എംബാപ്പെ കളത്തിലേക്ക് കെെ ചൂണ്ടി പരാതി പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്. നെയ്മർ പാസ് നൽകുന്നില്ലെന്നായിരുന്നു എംബാപ്പെയുടെ പരാതി. പിൻവലിക്കുംമുമ്പ് ഈ ഫ്രഞ്ചുകാരന് മൂന്ന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. അവസാന നാല് കളിയിൽ എംബാപ്പെയ്ക്ക് ഗോളടിക്കാനായില്ല.

അതിനിടെ കളിക്കാൻ അവസരം കിട്ടാത്തതിൽ ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ നിരാശനാണെന്നും വാർത്തകളുണ്ട്. ഈ സീസണിലാണ് ദൊന്നരുമ്മ എസി മിലാനിൽനിന്ന് എത്തിയത്. എന്നാൽ കെയ്-ലർ നവാസ് ഗോൾവലയ്ക്കുമുന്നിൽ മികച്ച പ്രകടനം നടത്തുന്നതിനാൽ ദൊന്നരുമ്മയ്ക്ക് അവസരം കിട്ടുന്നില്ല.

ദിവസങ്ങൾക്കുമുമ്പ് സൂപ്പർതാരം ലയണൽ മെസി മത്സരത്തിനിടെ പിൻവലിച്ചതിൽ പൊച്ചെട്ടീനോയോട് അതൃപ്തി കാട്ടിയത് വിവാദമായിരുന്നു. എന്നാൽ പരിക്കുകാരണമാണ് മെസിയെ പിൻവലിച്ചതെന്ന് പൊച്ചെട്ടീനോ വിശദീകരണം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top