16 July Wednesday

ഹോക്കി സ്‌റ്റിക്കിന്‌ അമിത ചാർജ്‌; ഇൻഡിഗോ വിമാനത്തിനെതിരെ ഇന്ത്യൻതാരം പി ആർ ശ്രീജേഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

Photo credit: facebook/Sreejesh P R

കൊച്ചി > ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്‌. ഹോക്കി സ്റ്റിക്ക്, ഗോൾകീപ്പിങ് സാമഗ്രികൾക്കായി വിമാനത്തിൽ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹോക്കി ഫെഡറേഷൻ 41 ഇഞ്ചിന്റെ ഹോക്കി സ്റ്റിക്കുമായി കളിക്കാൻ തനിക്ക് അനുവാദം തന്നിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതലുള്ളത് അനുവദിക്കാനാകില്ലെന്നാണ് ഇൻഡിഗോ കമ്പനി പറയുന്നത്. എന്തു ചെയ്യും?. ഗോൾകീപ്പർ ബാഗ്ഗേജ് ഹാൻഡിൽ ചെയ്യുന്നതിനായി 1500 രൂപ അധികം നൽകേണ്ടി വന്നുവെന്ന് ശ്രീജേഷ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top