16 September Tuesday

ഇലെയ്‌ൻ വേഗറാണി; വനിതാ നൂറിൽ പുതിയ സമയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ടോക്യോ > ഒളിമ്പിക്-സ് വനിതാ നൂറിൽ പുതിയ സമയം. ജമെെക്കയുടെ ഇലെയ്ൻ തോംപ്-സൺ ഹെറാ 10.61 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. അമേരിക്കയുടെ ഫ്ലോറെൻസ് ഗ്രിഫിത് ജോയ്നറുടെ 33 വർഷം പഴക്കമുള്ള റെക്കോഡാണ് ഇലെയ്ൻ തിരുത്തിയത്.

വനിതകളുടെ 100 മീറ്ററിൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയംകൂടിയാണിത്.2016ലെ റിയോ ഒളിമ്പിക്‌സിലും ഇലെയ്‌നായിരുന്നു ചാമ്പ്യൻ. ടോക്യോയിൽ ആദ്യ മൂന്നുസ്ഥാനവും ജമെെക്ക നേടി. പുരുഷ 100 മീറ്റർ ഇന്ന് നടക്കും.ഇന്ത്യൻ താരം പി വി സിന്ധു ബാഡ്മിന്റൺ സെമിയിൽ തോറ്റു. ഡിസ്‌കസ്‌ത്രോയിൽ കമൽപ്രീത്‌ കൗർ ഫൈനലിലെത്തി. ലോങ്ജമ്പിൽ മലയാളിതാരം എം ശ്രീശങ്കർ 25–-ാം സ്ഥാനത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top