29 March Friday

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ തോൽപ്പിച്ചു; 41 വർഷത്തിനുശേഷം ഇന്ത്യ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

Photo Credit: Twitter/TeamIndia

ടോക്യോ > ഒളിമ്പിക്‌സ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ മുട്ടുകുത്തിച്ച്‌ ഇന്ത്യ സെമി ഫൈനലിൽ. 41 വർഷത്തിനുശേഷമാണ്‌ ഇന്ത്യ ഒളിമ്പിക്‌സ്‌ ഹോക്കി സെമിയിൽ കടക്കുന്നത്‌. 3-1 നാണ്‌ ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്‌. ഇതിന് മുമ്പ് 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.

ദിൽപ്രീത് സിങ് (7), ഗുർജന്ത് സിങ് (16), ഹാർദിക് സിങ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ഗോൾ 45-ാം മിനിറ്റിൽ സാമുവൽ വാർഡ് നേടി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി. ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top