ഏഷ്യൻ ഗെയിംസ് വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങിൽ സെമിയിലെത്തിയതോടെ നിഖാത് സറീൻ അടുത്തവർഷത്തെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഏഷ്യൻ ഗെയിംസിൽ മെഡലും ഉറപ്പാക്കി. ജോർദാന്റെ ഹനാൻ നാസറെ തോൽപ്പിച്ചാണ് മുന്നേറ്റം. 127 സെക്കൻഡിൽ മത്സരം അവസാനിച്ചു. തായ്‌ലൻഡിന്റെ ചുതമുത് റുക്‌സതാണ് സെമിയിലെ എതിരാളി.
പുരുഷ 71–-80 കിലോയിൽ ലക്ഷ്യ ചഹാർ പ്രീ ക്വാർട്ടറിൽ പുറത്തായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..