18 December Thursday

ബ്രസീലിന്റെ മികച്ച ​ഗോൾ സ്കോററായി നെയ്‌മർ: മറികടന്നത് പെലെയുടെ റെക്കോർഡ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2023

facebook

റിയോ ഡി ജനീറോ > അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ​ഗോൾ നേടിയ താരമായി മാറി നെയ്‌മർ. ബ്രസീലിനായി ഏറ്റവുമധികം ​ഗോൾ നേടിയ താരം എന്ന ഇതിഹാസതാരം പെലെയുടെ റെക്കാർഡാണ് നെയ്‌മർ മറികടന്നത്.

ഇന്നലെ നടന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ രണ്ട് ​ഗോളുകൾ നേടിയാണ് നെയ്‌മർ റെക്കോർഡ് തിരുത്തിയത്. 77 ​ഗോളുകളാണ് ദേശീയ ടീമിനായി പെലെ  നേടിയിരുന്നത്. ഇരട്ട​ഗോളുകളോടെ നെയ്‌മറിന്റെ നേട്ടം 79 ആയി. ബൊളീവിയയ്ക്കെതിരെ 17ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയ ശേഷമായിരുന്നു 61ാം മിനിറ്റിലും ഇൻജുറി ടൈമിലും നെയ്‌മർ ​ഗോൾ നേടിയത്. 124 മത്സരങ്ങളിൽ നിന്നാണ് നെയ്‌മറിന്റെ നേട്ടം. 62 ഗോളുകള്‍ നേടിയ റോണാള്‍ഡോയാണ് ഗോള്‍ നേട്ടത്തില്‍ മൂന്നാമത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top