28 March Thursday

കമ്യൂണിറ്റി ഷീൽഡിനായി 
ലിവർപൂളും സിറ്റിയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 30, 2022


ലണ്ടൻ
ഇംഗ്ലണ്ടിൽ പുതിയ സീസണിന്‌ കാഹളം മുഴങ്ങുന്നു. കമ്യൂണിറ്റി ഷീൽഡിനായി ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. ലെസ്റ്ററിലെ കിങ്‌പവർ സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി ഒമ്പതരയ്‌ക്കാണ്‌ മത്സരം. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ജേതാക്കളും എഫ്‌എ കപ്പ്‌ ജേതാക്കളുമാണ്‌ കമ്യൂണിറ്റി ഷീൽഡിനായി മത്സരിക്കുക.

സിറ്റിയാണ്‌ ലീഗ്‌ ചാമ്പ്യൻമാർ. ലിവർപൂൾ എഫ്‌എ കപ്പിലും മുത്തമിട്ടു. ആഗസ്‌ത്‌ അഞ്ചിന്‌ പ്രീമിയർ ലീഗ്‌ തുടങ്ങാനിരിക്കെയാണ്‌ ഷീൽഡ്‌ പോരാട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top