26 April Friday

നിതിൻ മേനോൻ എലൈറ്റ്‌ പാനലിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ന്യൂഡൽഹി
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാരൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിതിൻ. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻ ക്യാപ്‌റ്റൻ ശ്രീനിവാസ്‌ വെങ്കട്ടരാഘവൻ, സുന്ദരം രവി എന്നിവരായിരുന്നു നിതിന്റെ മുൻഗാമികൾ.

ഇംഗ്ലണ്ടിന്റെ നിഗേൽ ലോങ്ങിന്‌ പകരക്കാരനായാണ്‌ മധ്യപ്രദേശുകാരൻ പാനലിൽ ഉൾപ്പെട്ടത്‌. രാജ്യാന്തരതലത്തിൽ ഇതേവരെ മൂന്ന്‌ ടെസ്റ്റ്‌, 24 ഏകദിനം, 16 ട്വന്റി–-20 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്‌. മുൻ രാജ്യാന്തര അമ്പയർ നരേന്ദ്ര മേനോന്റെ മകനാണ്‌ നിതിൻ. മധ്യപ്രദേശിനായി രണ്ട്‌ ലിസ്റ്റ്‌ എ മത്സരങ്ങളിൽ കളിച്ചിട്ടുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top