29 March Friday

ജയം അകലെ ; ബ്ലാസ്‌റ്റേഴ്‌സ്‌ 1 ബംഗളൂരു 1

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ബംഗളൂരു എഫ്സിയുടെ വലയിൽ കയറിയ പന്തുമായി ബ്ലാസ്റ്റേഴ്സിന്റെ ലൂണ. പിഴവുഗോൾ വഴങ്ങിയ ആഷിഖ് (ഇടത്തേയറ്റം)



ബാംബൊലിം
ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ രണ്ടാം സമനില. മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്‌സിയോട്‌ 1–-1ന്‌ കളി അവസാനിപ്പിച്ചു. ബംഗളൂരുവിന്റെ മലയാളി പ്രതിരോധതാരം ആഷിഖ്‌ കുരുണിയന്റെ പിഴവുഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ സമനില നേടിയത്‌. ബംഗളൂരുവിനെ തകർപ്പൻ ഗോളിൽ മുന്നിലെത്തിച്ച്‌ നിമിഷങ്ങൾക്കുള്ളിൽ ആഷിഖിന്‌ പിഴവുപറ്റുകയായിരുന്നു.

ആദ്യപകുതിയിൽ വിരസമായ കളിക്ക്‌, അവസാന ഘട്ടത്തിലാണ്‌ ചൂടുപിടിച്ചത്‌. അവസാന പത്ത്‌ മിനിറ്റിൽ ബംഗളൂരു കടുത്ത ആക്രമണം നടത്തി. അവരുടെ മുന്നേറ്റക്കാരൻ ക്ലെയ്‌റ്റൺ സിൽവയുടെ ക്ലോസ്‌ റേഞ്ചിൽവച്ചുള്ള കരുത്തുറ്റ ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾകീപ്പർ ആൽബിനോ ഗോമെസ്‌ ആയാസപ്പെട്ട്‌ തടഞ്ഞു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽത്തന്നെ വഴങ്ങി.

ഇടതുവശത്ത്‌ ആഷിഖിന്റെ മുന്നേറ്റം മനസ്സിലാക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. തകർപ്പൻ ഷോട്ട്‌ ആൽബിനോയുടെ കൈകളിൽനിന്ന്‌ ഊർന്നു.നാല്‌ മിനിറ്റിനുള്ളിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചടി കണ്ടു. പകരക്കാരനായെത്തിയ നിഷുകുമാർ നീട്ടിനൽകിയ പന്ത്‌ മാർകോ ലെസ്‌കോവിച്ചിന്‌ കിട്ടി. ഗോൾമുഖത്തേക്കുള്ള ഷോട്ട്‌ ആഷിഖ്‌ അടിച്ചൊഴിവാക്കാൻ ശ്രമിച്ചെങ്കിലും പന്ത്‌ സ്വന്തം വലയിൽ കയറി.

മൂന്ന്‌ കളിയിൽ രണ്ട്‌ പോയിന്റുമായി എട്ടാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. അവസാന കളിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡുമായും സമനില വഴങ്ങിയിരുന്നു. അഞ്ചിന്‌ ഒഡിഷ എഫ്‌സിയുമായാണ്‌ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top