ഹാങ്‌ചൗ
ടെന്നീസിൽ ഇന്ത്യക്ക് സുവർണസ്വപ്‌നം. പുരുഷ ഡബിൾസിൽ സാകേത് മയ്‌നേനി–-രാംകുമാർ രാമനാഥൻ സഖ്യം ഫൈനലിലേക്ക് മുന്നേറി. ഇതോടെ ഇന്ത്യ ഒരു മെഡൽ ഉറപ്പാക്കി. സെമിയിൽ ദക്ഷിണ കൊറിയയുടെ സിയോങ്‌ചാൻ ഹോങ്–-സൂൺവൂ ക്വോൺ സഖ്യത്തെ രണ്ടാം സീഡായ ഇന്ത്യൻ സഖ്യം തോൽപ്പിച്ചു (6–-1, 7–-6, 10–-0). മിക്‌സഡ് ഡബിൾസിൽ രോഹൻ ബൊപണ്ണ–-റുതുജ ഭോസലെ സഖ്യം സെമിയിൽ കടന്നു. ഇതോടെ ഈയിനത്തിൽ വെങ്കല മെഡൽ ഉറപ്പായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..