29 March Friday

ലക്ഷ്യം ലോകകപ്പ്‌ : ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബവുമ

ജെയ്സൺ ഫ്രാൻസിസ്Updated: Wednesday Sep 28, 2022


തിരുവനന്തപുരം
ട്വന്റി–-20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പാണ്‌ ഇന്ത്യയുമായുള്ള പരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ. പോരായ്‌മകൾ പരിഹരിക്കാനുള്ള വേദിയാണിത്‌. ഇന്ത്യ കടുത്ത എതിരാളികളാണ്‌. ഗ്രീൻഫീൽഡിൽ കളിച്ച്‌ പരിചയമുണ്ട്‌. അത്‌ തുണയാകുമെന്നും മുപ്പത്തിരണ്ടുകാരൻ പറഞ്ഞു.

കേന്ദ്രീകരിക്കുന്നത്‌ ലോകകപ്പിനുള്ള അവസാന പതിനൊന്നിനെ ഒരുക്കാനാണ്‌. കളിക്കാർക്ക്‌ കഴിവ്‌ തെളിയിക്കാൻ ഇതിൽപ്പരം അവസരമില്ല. തുടക്കത്തിലേ  ആധിപത്യം നേടി കളി പിടിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും ബവുമ അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ട്വന്റി–-20 ലീഗ്‌ താരലേലത്തിൽ ഒരുടീമിലും ഇടംപിടിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ രാജ്യത്തെ നയിക്കുന്നതിലാണ്‌ ഇപ്പോൾ ശ്രദ്ധയെന്നായിരുന്നു ബവുമയുടെ മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top