20 April Saturday

ജൂനിയർ വനിതാ ഫുട്ബോൾ : ഗോൾവർഷത്തോടെ കേരളം ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


ഗുവാഹത്തി
മൂന്നു കളിയിൽ 21 ഗോളടിച്ച് കേരളത്തിന്റെ പെൺകുട്ടികളുടെ തകർപ്പൻ പ്രകടനം. ദേശീയ ജൂനിയർ അണ്ടർ 17 വനിതാ ഫുട്ബോളിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നു. 30ന് ദാദ്രാ നഗർ ഹവേലിയാണ് അടുത്ത എതിരാളി.

അവസാനമത്സരത്തിൽ ലഡാക്കിനെ 8-–-1ന് തോൽപ്പിച്ചു. ഷിൽജി ഷാജി ഹാട്രിക് നേടി. ഷിൽജിക്ക് മൂന്നു കളിയിൽ 12 ഗോളായി. ക്യാപ്റ്റൻ എം ആർ അശ്വിനി രണ്ട് ഗോൾ നേടി. എം ഷാമില, കെ ആർ അപർണ, അലീന ടോണി എന്നിവർ പട്ടിക പൂർത്തിയാക്കി.
പഞ്ചാബിനെ 6–--1നും നാഗാലാൻഡിനെ ഏഴ് ഗോളിനുമാണ് തോൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top