26 April Friday

വംശീയാധിക്ഷേപം ; സ്‌പാനിഷ്‌ ഫെഡറേഷന്‌ മനംമാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

image credit Vinicius Junior twitter


മാഡ്രിഡ്‌
വിനീഷ്യസ്‌ ജൂനിയറിനെതിരായ വംശീയാധിക്ഷേപത്തിൽ വലെൻസിയ ഫുട്‌ബോൾ ക്ലബ്ബിനെതിരെയെടുത്ത നടപടിയിൽ ഇളവുവരുത്തി സ്‌പാനിഷ്‌ ഫുട്‌ബോൾ ഫെഡറേഷൻ. 40 ലക്ഷം രൂപ പിഴയിട്ടത്‌ 24 ലക്ഷമാക്കി കുറച്ചു. മെസ്‌തല്ല സ്‌റ്റേഡിയത്തിൽ അഞ്ച്‌ മത്സരത്തിൽ പകുതിപ്പേരെമാത്രമേ പ്രവേശിപ്പിക്കാവൂ എന്നത്‌ മൂന്ന്‌ കളിയാക്കിയും മാറ്റി. ഫെഡറേഷന്‌ വലെൻസിയ നൽകിയ അപ്പീലിലാണ്‌ നടപടി. ഇതോടെ വംശീയതയ്‌ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്ന ഫെഡറേഷന്റെയും സ്‌പാനിഷ്‌ അധികൃതരുടെയും വാദം പൊളിഞ്ഞു.

മെയ്‌ 21നായിരുന്നു വലെൻസിയ സ്‌റ്റേഡിയത്തിൽ ആയിരണക്കണക്കിന്‌ ആരാധകർ ഗ്യാലറിയിൽനിന്ന്‌ വിനീഷ്യസിനെതിരെ വംശീയമുദ്രാവാക്യങ്ങൾ ചൊരിഞ്ഞത്‌. ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തിൽ ഇതുവരെ മൂന്നുപേരെമാത്രമാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top