ലണ്ടൻ
വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ് റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ് വിംബിൾഡൺ നടക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ 145 വർഷത്തിനിടയിൽ ആദ്യമായി വിംബിൾഡൺ റദ്ദാകും.
ഈ വർഷം ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റ് മാത്രമാണ് നടന്നത്. ജനുവരിയിലെ ഓസ്‌ട്രേലിയൻ ഓപ്പൺ. ശേഷിച്ച മൂന്ന് ഗ്രാൻഡ് സ്ലാം ഓപ്പണുകളും പ്രതിസന്ധിയിലാണ്.
ഫ്രഞ്ച് ഓപ്പൺ മേയിലായിരുന്നു നടക്കേണ്ടിയിരുന്നത്. സെപ്‌തംബർ 20 മുതൽ ഒക്‌ടോബർ നാലുവരെ നടത്താനാണ് പുതിയ തീരുമാനം.
വർഷാവസാനം നടക്കുന്ന യുഎസ് ഓപ്പണിന്റെ കാര്യത്തിലും ഉറപ്പില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..