29 March Friday

വിജയ് ഹസാരെ ക്രിക്കറ്റ് : ദേവ്‌ദത്തിന്‌ സെഞ്ചുറി; 
കേരളത്തിന്‌ കനത്ത തോൽവി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


ബംഗളൂരു
ദേവ്‌ദത്ത് പടിക്കലിന്റെ ഉശിരൻ സെഞ്ചുറിയിൽ കേരളം തീർന്നു. വിജയ്‌ ഹസാരെ ഏകദിന ക്രിക്കറ്റ്‌ ട്രോഫിയിൽ തുടർച്ചയായ മൂന്ന്‌ ജയവുമായി എത്തിയ കേരളത്തെ കർണാടക ഒമ്പത്‌ വിക്കറ്റിന്‌ വീഴ്‌ത്തി.

138 പന്തിൽ 126 റണ്ണുമായി പുറത്താകാതെനിന്ന്‌ മലയാളിതാരം ദേവ്‌ദത്താണ്‌ കർണാടകയ്‌ക്ക്‌ ജയം സമ്മാനിച്ചത്‌. കേരളം ഉയർത്തിയ 278 റൺ വിജയലക്ഷ്യം 45.3 ‌ഓവറിൽ കർണാടകം മറികടന്നു. കെ വി സിദ്ധാർഥ്‌ (84 പന്തിൽ 86*) ദേവ്‌ദത്തിന്‌ പിന്തുണ നൽകി.

സ്‌കോർ: കേരളം 8–-277, കർണാടക 1–-279 (45.3).

ആദ്യം ബാറ്റ്‌ ചെയ്‌ത് തുടക്കം തകർന്ന കേരളത്തെ വത്സൽ ഗോവിന്ദ്‌ (95), ക്യാപ്‌റ്റൻ സച്ചിൻ ബേബി (54), മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ (59*) എന്നിവരുടെ ഇന്നിങ്‌സാണ്‌ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്‌. നാളെ ബിഹാറുമായാണ്‌ കേരളത്തിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top