25 April Thursday

വിനയ്‌കുമാറും യൂസഫ് പത്താനും
കളി മതിയാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

ബംഗളൂരു
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ ആർ വിനയ്‌കുമാർ ക്രിക്കറ്റ്‌ മതിയാക്കി. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത പേസറാണ്‌ ഈ മുപ്പത്തേഴുകാരൻ. 139 ഫസ്റ്റ്‌ക്ലാസ്‌ മത്സരങ്ങളിൽനിന്ന്‌ 504 വിക്കറ്റ്‌ കൊയ്‌തു. 442ഉം രഞ്ജിയിൽ. ടൂർണമെന്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ്‌ വേട്ടക്കാരിൽ നാലമനാണ് ഈ കർണാടകക്കാരൻ‌. ഏറ്റവും ഒടുവിൽ പുതുച്ചേരിക്കായും കളിച്ചു.

ഇന്ത്യക്കായി ഒരു ടെസ്റ്റ്‌, 31 ഏകദിനം, ഒമ്പത്‌ ട്വന്റി–-20 മത്സരങ്ങളിലായി 48 വിക്കറ്റും നേടി. കർണാടകയെ രഞ്ജി, വിജയ്‌ ഹസാരെ, ഇറാനി ട്രോഫികളിലേക്ക്‌ നയിച്ച ക്യാപ്‌റ്റനുമാണ്‌.

അഹമ്മദാബാദ്‌
ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ്‌ പത്താൻ ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 2007ലെ ട്വന്റി–-20, 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2007ലായിരുന്നു അരങ്ങേറ്റം. 2012ലാണ് ഈ ബറോഡക്കാരൻ‌ അവസാനമായി ദേശീയ കുപ്പായമണിഞ്ഞത്‌. 57 ഏകദിനങ്ങളിൽ രണ്ട്‌ സെഞ്ചുറി ഉൾപ്പെടെ 810 റണ്ണും 33 വിക്കറ്റും നേടി. 22 ട്വന്റി–-20കളിലായി 236 റണ്ണും 13 വിക്കറ്റും കുറിച്ചു. മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താന്റെ ജ്യേഷ്ഠനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top