24 April Wednesday

സന്തോഷ്‌ ട്രോഫി മാറ്റി ; പുതുക്കിയ തീയതി പിന്നീട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


മലപ്പുറം
ഫെബ്രുവരി 20 മുതൽ മാർച്ച്‌ ആറുവരെ നടക്കാനിരുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ മാറ്റി. കോവിഡ്‌ വ്യാപന പശ്ചാത്തലത്തിലാണ്‌ തീരുമാനം. പുതുക്കിയ തീയതി പിന്നീട്‌ പ്രഖ്യാപിക്കുമെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. ഏപ്രിൽ അവസാനവാരം നടത്താനാണ്‌ നീക്കം. മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ്‌ മത്സരം തീരുമാനിച്ചിരുന്നത്‌.

കേരളത്തിനുപുറമെ സർവീസസ്, പഞ്ചാബ്, മേഘാലയ, മണിപ്പുർ, കർണാടകം, ഗുജറാത്ത്, രാജസ്ഥാൻ, ഒഡിഷ, ബംഗാൾ ടീമുകളാണ്‌ ഫൈനൽ റൗണ്ടിൽ. കാണികൾക്കുകൂടി പ്രവേശനം ഉണ്ടാകുന്നതരത്തിലാകും പുതിയ മത്സരക്രമമെന്നാണ്‌ സൂചന. കഴിഞ്ഞ വർഷം ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top