16 July Wednesday

ടിർക്കി ഹോക്കി ഇന്ത്യ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


മുംബൈ
ഫുട്‌ബോളിനുപിന്നാലെ ഹോക്കി സംഘടനയുടെ തലപ്പത്തും മുൻ ഇന്ത്യൻ കളിക്കാരൻ. ഹോക്കി ഇന്ത്യ പ്രസിഡന്റായി മുൻ ക്യാപ്‌റ്റൻ ദിലീപ്‌ ടിർക്കിയെ തെരഞ്ഞെടുത്തു. മുൻ ഗുസ്‌തി താരവും ജാർഖണ്ഡ്‌ ഹോക്കി അസോസിയേഷൻ പ്രസിഡന്റുമായ ഭോലാനാഥ്‌ സിങ്ങാണ്‌ സെക്രട്ടറി ജനറൽ. തമിഴ്‌നാട്ടിൽനിന്നുള്ള ശേഖർ ജെ മനോഹരൻ ട്രഷററായി.

അസിമ അലി, സുബ്രഹ്‌മണ്യ ഗുപ്‌ത എന്നിവർ വൈസ്‌ പ്രസിഡന്റുമാരും സുനിൽ മാലിക്‌, ആരതി സിങ് എന്നിവർ ജോയിന്റ്‌ സെക്രട്ടറിമാരുമാണ്‌.
അഞ്ചംഗ എക്‌സിക്യൂട്ടീവ്‌ ബോർഡിൽ കേരളത്തിൽനിന്ന്‌ വി സുനിൽകുമാറുണ്ട്‌. കേരള ഹോക്കി–-ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റാണ്‌. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ എല്ലാവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top