ബർലിൻ
ജർമൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി യൂലിയൻ നാഗെൽസ്‌മാനെ നിയമിച്ചു. അടുത്തവർഷം സ്വന്തംനാട്ടിൽ നടക്കുന്ന യൂറോ കപ്പ് വരെയാണ് കരാർ. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണ് യൂറോ കപ്പ്. ബയേൺ മ്യൂണിക്കിന്റെ പരിശീലകനായിരുന്നു നാഗെൽസ്‌മാൻ. മോശം പ്രകടനത്തെ തുടർന്ന് ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയതിനുപിന്നാലെയാണ് മുപ്പത്താറുകാരനെ മുഖ്യപരിശീലകനായി ജർമനി തെരഞ്ഞെടുത്തത്. 28–-ാംവയസ്സിൽ ജർമൻ ക്ലബ് ഹൊഫെൻഹെയിമിന്റെ ചുമതല വഹിച്ചാണ് പരിശീലകജീവിതം തുടങ്ങിയത്. ആർ ബി ലെയ്--പ്--സിഗിന്റെയും പരിശീലനായി. പിന്നീടായിരുന്നു ബയേണിൽ. കഴിഞ്ഞ സീസണിൽ പുറത്താക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..