17 September Wednesday

ഇനി കിരീടപ്പോരാട്ടം ; ഐപിഎൽ പ്ലേ ഓഫ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


മുംബൈ
ഐപിഎൽ ക്രിക്കറ്റിൽ പ്ലേ ഓഫ്‌ ചിത്രം തെളിഞ്ഞു. നാളെ നടക്കുന്ന ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത്‌ ടൈറ്റൻസ്‌ രാജസ്ഥാൻ റോയൽസിനെ നേരിടും. ബുധനാഴ്‌ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലാണ്‌ എലിമിനേറ്റർ പോരാട്ടം. തോൽക്കുന്നവർ പുറത്താകും. ജയം നേടുന്നവർ ഒന്നാം ക്വാളിഫയറിൽ തോറ്റ ടീമുമായി വെള്ളിയാഴ്‌ച രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. കൊൽക്കത്തയിലാണ്‌ ആദ്യ രണ്ട്‌ കളി. രണ്ടാം ക്വളിഫയറും ഞായറാഴ്‌ച അരങ്ങേറുന്ന ഫൈനലും അഹമ്മദാബാദിലാണ്‌.

പതിനാല്‌ കളിയിൽ പത്തും ജയിച്ച്‌ 20 പോയിന്റുമായി ഒന്നാമതായാണ്‌ ഹാർദിക്‌ പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്‌ പ്ലേ ഓഫിന്‌ എത്തുന്നത്‌. അരങ്ങേറ്റ സീസൺതന്നെ അവിസ്‌മരണീയമാക്കി. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ 18 പോയിന്റുമായി രണ്ടാമതെത്തി. ഗുജറാത്തിനെ കൂടാതെ കന്നിക്കാരായ ലഖ്‌നൗ മൂന്നാമാതയി. 18 പോയിന്റാണ്‌ ലോകേഷ്‌ രാഹുലിനും കൂട്ടർക്കും. ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ്‌ വീഴ്‌ത്തിയതോടെയാണ്‌ നാലാംസ്ഥാനക്കാരായി ബാംഗ്ലൂർ ഇടംപിടിച്ചത്‌. ഫാഫ്‌ ഡു പ്ലെസിസും സംഘത്തിനും 16 പോയിന്റാണ്‌.

ഒന്നാം ക്വാളിഫയർ
ഗുജറാത്ത്‌ –- രാജസ്ഥാൻ
ചൊവ്വ രാത്രി 7.30

എലിമിനേറ്റർ
ലഖ്‌നൗ –- ബാംഗ്ലൂർ
ബുധൻ രാത്രി 7.30

രണ്ടാം ക്വാളിഫയർ
ഒന്നാം ക്വാളിഫയർ തോറ്റ ടീം –- 
എലിമിനേറ്റർ വിജയികൾ
വെള്ളി രാത്രി 7.30


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top