25 April Thursday

ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാറ്റിയേക്കും ; തീരുമാനം 28ന്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


സിഡ്‌നി
ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മാറ്റിവച്ചേക്കുമെന്ന്‌ സൂചന. ഈമാസം 28ന്‌ നടക്കുന്ന ഐസിസി ബോർഡ്‌ യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ്‌ ബോർഡുകൾ ലോകകപ്പ്‌ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു. അതേസമയം, ബിസിസിഐ ലോകകപ്പ്‌ മാറ്റിവയ്‌ക്കാൻ ആവശ്യപ്പെട്ടില്ലെന്ന്‌ ബോർഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈവർഷം ഒക്‌ടോബർ 28 മുതൽ നവംബർ 18 വരെയാണ്‌ ഓസ്‌ട്രേലിയയിൽ ലോകകപ്പ്‌ നടക്കേണ്ടിയിരുന്നത്‌. എന്നാൽ, ഓസ്‌ട്രേലിയയിൽ യാത്രാവിലക്ക്‌ തുടരുകയാണ്‌. സെപ്‌തംബറിൽ അവസാനിക്കുമെങ്കിലും മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക്‌ വിലക്ക്‌ തുടരാനാണ്‌ നീക്കം. ലോകകപ്പ്‌ നടക്കാൻ സാധ്യത കുറവാണെന്ന്‌ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലിയും പറഞ്ഞു.

അടുത്തവർഷത്തേക്ക്‌ ലോകകപ്പ്‌ മാറ്റാനാണ്‌ ശ്രമം. അങ്ങനെയെങ്കിൽ അടുത്തവർഷം ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പ്‌ 2022ലേക്ക്‌ മാറ്റേണ്ടിവരും. ബിസിസിഐ വിസമ്മതിച്ചാൽ 2021ൽ ഇന്ത്യതന്നെ വേദിയാകും. 2022ൽ ഓസീസും വേദിയാകും. 2022ൽ ഐസിസി ടൂർണമെന്റുകൾ അധികമില്ല. ആഗസ്‌തോടുകൂടി ക്രിക്കറ്റ്‌ മത്സരങ്ങൾ പുനരാരംഭിക്കാമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top