25 April Thursday

ഇന്ത്യൻ വനിതകൾക്ക് തോൽവി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021


ക്വീൻസ്‌ലാൻഡ്‌
ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക്‌ തോൽവി. ഒമ്പത്‌ വിക്കറ്റിന്‌ ഓസീസ്‌ ജയിച്ചു. ഇന്ത്യ ഉയർത്തിയ 226 റൺ വിജയലക്ഷ്യം 54 പന്തുകൾ ബാക്കിനിൽക്കേ ഓസ്‌ട്രേലിയ മറികടന്നു. റാച്ചേൽ ഹയ്‌നെസ്‌ (93*) , അലീസ ഹീലി (77) എന്നിവരാണ് അനായാസജയം സമ്മാനിച്ചത്.

മേഗ് ലാനിങ് പുറത്താകാതെ 53 റണ്ണടിച്ചു. നേരത്തേ ക്യാപ്റ്റൻ മിതാലി രാജിന്റെ (63) അരസെഞ്ചുറിയാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയൻ പേസർ ഡാരിസ് ബ്രൗണാണ് കളിയിലെ താരം. വെള്ളിയാഴ്ചയാണ് മൂന്ന് മത്സര പരമ്പരയിലെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top