02 July Wednesday

കെെവിട്ട്‌ ഇന്ത്യ ; ദയനീയ തോൽവി; ദക്ഷിണാഫ്രിക്ക പരമ്പര നേടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


പാൾ
ഇന്ത്യക്ക്‌ വീണ്ടും ദയനീയ തോൽവി. ഏഴ്‌ വിക്കറ്റ്‌ ജയത്തോടെ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി (2–-0).

സ്‌കോർ: ഇന്ത്യ 6–-287, ദ. ആഫ്രിക്ക 3–-288 (48.1)

രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്ക അനായാസമാണ്‌ ബാറ്റേന്തിയത്‌. ഓപ്പണർമാരായ ജന്നമൻ മലാനും (108 പന്തിൽ 91) ക്വിന്റൺ ഡി കോക്കുമാണ്‌ (66 പന്തിൽ 78) ആധികാരിക വിജയത്തിന്‌ അടിത്തറയിട്ടത്. ഇരുവരും ഒന്നാം വിക്കറ്റിൽ 132 റണ്ണടിച്ചു. മലാന്‌ ക്യാപ്‌റ്റൻ ടെംബ ബവുമ (35) പിന്തുണ നൽകി.  ഈ കൂട്ടുകെട്ട്‌ 80 റണ്ണടിച്ചു. എയ്‌ദൻ മർക്രവും (37) റാസി വാൻ ഡെർ ദുസനും പുറത്താകാതെ (37) ലക്ഷ്യം നേടി.

റണ്ണൊഴുകുന്ന പിച്ചിൽ ഇന്ത്യയുടെ സ്‌കോർ കളി ജയിക്കാൻ മതിയായില്ല. വിക്കറ്റ്‌കീപ്പർ ഋഷഭ്‌ പന്ത്‌ 71 പന്തിൽ 85 റൺ നേടി ടോപ്‌ സ്‌കോററായി. രാഹുൽ 79 പന്തിൽ 55 റണ്ണടിച്ചു. ശിഖർ ധവാൻ 29 റണ്ണിന്‌ പുറത്തായി. അഞ്ച്‌ പന്ത്‌ നേരിട്ട വിരാട്‌ കോഹ്‌ലി റണ്ണെടുക്കാതെ മടങ്ങി. ശാർദൂൽ ഠാക്കൂറും (38 പന്തിൽ 40) ആർ അശ്വിനും (24 പന്തിൽ 25) പുറത്താകാതെനിന്നു.
ടെസ്‌റ്റ്‌ പരമ്പര നഷ്‌ടപ്പെട്ട ഇന്ത്യ (1–-2) ആദ്യ ഏകദിനം 31 റണ്ണിന്‌ തോറ്റിരുന്നു. അവസാന ഏകദിനം നാളെ കേപ്‌ടൗണിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top