ദോഹ
ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പ് ഫുട്‌ബോൾ നിയന്ത്രിക്കാൻ വനിതാ റഫറിമാർ. ഖത്തറിൽ നവംബർ 21ന് തുടങ്ങുന്ന ലോകകപ്പിൽ മൂന്നുവീതം വനിതാ റഫറിമാരും അസി. റഫറിമാരുമുണ്ടാകും.
സ്‌റ്റെഫാനി ഫ്രാപ്പർട്ട് (ഫ്രാൻസ്), സലീമ മുകൻസങ്ക (റുവാണ്ട), യോഷിമി യമാഷിത (ജപ്പാൻ) എന്നിവരാണ് റഫറിമാർ. അസി. റഫറിമാരായി ന്യൂസ ബാക് (ബ്രസീൽ), കരൺ ഡയസ് മെഡിന (മെക്‌സിക്കോ), കാർതിൻ നെസ്‌ബിറ്റ് (അമേരിക്ക) എന്നിവർ അസി. റഫറിമാരാണ്. ഡിസംബർ 18 വരെ നീളുന്ന ലോകകപ്പ് നിയന്ത്രിക്കാൻ 36 റഫറിമാരും 64 അസി. റഫറിമാരുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..