24 April Wednesday

കേരള പ്രീമിയർ ലീഗ് : ഗോകുലം–കെഎസ്ഇബി ഫെെനൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


കൊച്ചി
കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫെെനലിൽ നാളെ ഗോകുലം കേരള എഫ്സി കെഎസ്ഇബിയെ നേരിടും. ആവേശകരമായ ആദ്യ സെമിഫൈനലിൽ കെഎസ്ഇബി, ബാസ്‌കോ ഒതുക്കുങ്ങലിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് തോൽപ്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും മൂന്ന്‌ ഗോൾവീതം നേടി സമനില പാലിച്ചു. ടൈബ്രേക്കിൽ 5-–3നാണ് വിജയം. രണ്ടാംസെമിയിൽ ഗോകുലം, കേരള യുണെെറ്റഡ് എഫ്സിയെ തോൽപിച്ചതും ടെെബ്രേക്കിലാണ്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ ഗോകുലം 4–2ന് ജയിച്ചു.

സെമിയിൽ 65 മിനിറ്റുവരെ മൂന്ന് ഗോളിന്‌ പിന്നിൽനിന്നശേഷമാണ് കെഎസ്ഇബിയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. രണ്ടാംപകുതിയിലാണ് ആറ് ഗോളും വീണത്. ആദ്യപകുതിയിൽ ലഭിച്ച പെനൽറ്റി ബാസ്കോ പാഴാക്കി. കെഎസ്ഇബിക്കായി നിജോ ഗിൽബെർട്ട്, അരുൺ സുരേഷ്, മുഹമ്മദ് ഉവൈസ്, ജിനേഷ് ഡൊമിനിക്, എൽദോസ് ജോർജ് എന്നിവർ ലക്ഷ്യംനേടി. ബാസ്‌കോയുടെ സിറാജുദീൻ, മുഹമ്മദ് സാലിം, എൻ ഫർഷാദ് എന്നിവർ ലക്ഷ്യംകണ്ടപ്പോൾ മുഹമ്മദ് സാനിഷിന്റെ കിക്ക് പുറത്തായി.

മുഴുവൻസമയത്ത് സി മുഹമ്മദ് ഷാഫി, അജയ് കൃഷ്ണൻ എന്നിവർ ബാസ്‌കോയ്ക്കായും സി ജേക്കബ് (രണ്ട്) നിജോ ഗിൽബെർട്ട് എന്നിവർ കെഎസ്ഇബിക്കായും കുലുക്കി. ബാസ്‌കോയുടെ ആദ്യഗോൾ കെഎസ്ഇബിയുടെ ദാനമായിരുന്നു. പരിക്കുസമയത്ത് ലഭിച്ച പെനൽറ്റി ഗോളാക്കിയാണ് നിജോ കെഎസ്ഇബിക്കായി സമനില നേടിയത്. 

ഷൂട്ടൗട്ടിൽ ഗോകുലത്തിനായി  ഗിഫ്റ്റി ഗ്രേഷ്യസ്, മുഹമ്മദ് ആസിഫ്, ഗണേശൻ, സലീയോ ഗിൻഡോ എന്നിവർ ലക്ഷ്യം കണ്ടു. അർജുൻ ജയരാജും മുഹമ്മദ് ജിൻഷാദും കേരള യുണെെറ്റഡിനായി പെനൽറ്റി ഗോളാക്കി.  എറണാകുളം മഹാരാജാസ് കോളേജ് മെെതാനത്ത് നാളെ വെെകിട്ട് 3.45നാണ് ഫെെനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top