19 April Friday

ലഖ്നൗ കടന്നു ; കൊൽക്കത്ത പുറത്തായി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


മുംബെെ
ആവേശകരമായ പോരിൽ കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെ രണ്ട് റണ്ണിന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ പ്ലേ ഓഫിലെത്തി. കൊൽക്കത്ത പുറത്തായി.

ക്വിന്റൺ ഡി കോക്കിന്റെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിൽ   വിക്കറ്റ് നഷ്ടമില്ലാതെ 210 റണ്ണാണ് ലഖ്നൗ നേടിയത്. കൊൽക്കത്തയുടെ പോരാട്ടം 8–208ന് അവസാനിച്ചു.

ലഖ്നൗവിനായി ഡി കോക്ക് 70 പന്തിൽ 140 റണ്ണെടുത്തു. 51 പന്തിൽ 68 റണ്ണെടുത്ത ക്യാപ്റ്റൻ ലോകേഷ് രാഹുലായിരുന്നു കൂട്ട്. ഐപിഎല്ലിൽ വിക്കറ്റ് നഷ്ടമില്ലാതെ ഒരു ടീം 20 ഓവർ പൂർത്തിയാക്കുന്നതും ആദ്യം.

കൊൽക്കത്ത അവസാനംവരെ പൊരുതി. ആറ് പന്തിൽ 21 റൺ വേണ്ടിയിരിക്കെ മാർകസ് സ്റ്റോയിനിസിനെ തുടർച്ചയായി ബൗണ്ടറികൾ പായിച്ച് റിങ്കു സിങ് കൊൽക്കത്തയ്ക്ക് പ്രതീ ക്ഷ നൽകി. അവസാന രണ്ട് പന്തിൽ മൂന്ന് റണ്ണായി ലക്ഷ്യം. എന്നാൽ റിങ്കുവിനെ (15 പന്തിൽ 40) പുറത്താക്കി സ്റ്റോയിനിസ് കളി പിടിച്ചു. പിന്നാലെ ഉമേഷ് യാദവിനെ ബൗൾഡാക്കി ലഖ്നൗവിന് ജയവുമൊരുക്കി. കൊൽക്കത്തയ്ക്കായി ശ്രേയസ് അയ്യർ (29 പന്തിൽ 50) നിതീഷ് റാണ (22 പന്തിൽ 42), സുനിൽ നരെയ്ൻ (7 പന്തിൽ 21) എന്നിവർ തിളങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top