19 April Friday

ഇന്ത്യ കിവീസ്‌ 
ട്വന്റി 20 ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


വെല്ലിങ്‌ടൺ
ന്യൂസിലൻഡുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഇന്ന്‌ തുടക്കം. ട്വന്റി 20യാണ്‌ ആദ്യം. വെല്ലിങ്‌ടനാണ്‌ വേദി. മൂന്നുവീതം ട്വന്റി 20യും ഏകദിനവുമാണ്‌ പരമ്പരയിൽ. ലോകകപ്പിൽ ഇരുടീമുകളും സെമിയിൽ തോറ്റ്‌ പുറത്താകുകയായിരുന്നു.
രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, സൂര്യകുമാർ യാദവ്‌ തുടങ്ങിയ മുൻനിര താരങ്ങൾക്ക്‌ വിശ്രമം നൽകിയാണ്‌ ഇന്ത്യ ഇറങ്ങുന്നത്‌. ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യയാണ്‌ ക്യാപ്റ്റൻ. മലയാളിതാരം സഞ്‌ജു സാംസണ്‌ കളിക്കാൻ അവസരം കിട്ടിയേക്കും.
മറുവശത്ത്‌ കിവീസ്‌ വമ്പൻനിരയുമായാണ്‌ ഇറങ്ങുന്നത്‌. കെയ്‌ൻ വില്യംസനാണ്‌ ക്യാപ്‌റ്റൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top