20 April Saturday

പൊലീസ്‌ നീന്തൽ : സജൻ പ്രകാശിന്‌ 
സ്വർണത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

അഖിലേന്ത്യാ പൊലീസ്‌ നീന്തൽ ചാമ്പ്യൻഷിപ് 200 മീറ്റർ വ്യക്തിഗത മെഡ്-ലെയിൽ 
കേരള പൊലീസിനായി സജൻ പ്രകാശ് സ്വർണത്തിലേക്ക് / ഫോട്ടോ: ജി പ്രമോദ്


തിരുവനന്തപുരം
അഖിലേന്ത്യാ പൊലീസ്‌ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണവുമായി ഒളിമ്പ്യൻ സജൻ പ്രകാശിന്റെ തുടക്കം.  200 മീറ്റർ വ്യക്തിഗത മെഡ്-ലെയിൽ കേരള പൊലീസ്‌ റെക്കോഡോടെയാണ്‌ സജൻ സ്വർണം നേടിയത്‌ (2 മിനിറ്റ് 6.35 സെക്കൻഡ്). 50 മീറ്റർ ബട്ടർഫ്ളെെയിലും റെക്കോഡ് കുറിച്ചു (24.83 സെക്കൻഡ്). 4x50 മീറ്റർ മിക്സഡ് റിലേയിലും സജൻ ഉൾപ്പെട്ട ടീം സ്വർണം നേടി. പി ഗ്രീഷ്മ, എ അമൽ, ജോമി ജോർജ് എന്നിവരായിരുന്നു മറ്റംഗങ്ങൾ.

ആദ്യദിനത്തിൽ 62 പോയിന്റുമായി ബിഎസ്‌എഫാണ്‌ മുന്നിൽ. 45 പോയിന്റുമായി കേരള പൊലീസ്‌ രണ്ടാമതാണ്. പുരുഷ വിഭാഗത്തിൽ 30 പോയിന്റ്. വനിതകളിൽ 15ഉം.  
മീറ്റിൽ ആദ്യ സ്വർണനേട്ടം കേരളത്തിനായിരുന്നു. 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ജോമി ജോർജ്‌ സ്വർണം നേടി. 800 മീറ്റർ ഫ്രീസ്റ്റൈലിൽ കേരളത്തിന്റെ ആർ രാകേഷ്‌ വെങ്കലം നേടി. 200 മീറ്റർ മെഡ്-ലെയിൽ എ അമൽ വെള്ളിയും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top