26 April Friday
രണ്ടാംദിനം 9 മീറ്റ് റെക്കോഡുകൾ

സംസ്ഥാന ക്ലബ് അത്‌ലറ്റിക്സ് : എംഎ അക്കാദമി മുന്നേറുന്നു

ജിജോ ജോർജ്‌Updated: Thursday Aug 18, 2022

സംസ്ഥാന ക്ലബ് അത്ലറ്റിക്സ് പുരുഷന്മാരുടെ ഹെെജമ്പിൽ റെക്കോഡോടെ സ്വർണം നേടുന്ന കേരള പൊലീസിന്റെ മനു ഫ്രാൻസ് / ഫോട്ടോ: കെ ഷമീർ


തേഞ്ഞിപ്പലം
സംസ്ഥാന ക്ലബ് അത്‌ലറ്റിക്‌ മീറ്റിൽ കോതമംഗലം എംഎ സ്‌പോർട്‌സ്‌ അക്കാദമി കുതിക്കുന്നു. രണ്ടാംദിനം പിറന്നത്‌ ഒമ്പത്‌ റെക്കോഡുകൾ. കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ 95 ഇനങ്ങൾ പൂർത്തിയായപ്പോൾ എംഎ അക്കാദമിക്ക്‌ 268 പോയിന്റായി. പാലാ അൽഫോൻസ അത്‌ലറ്റിക്‌ അക്കാദമിയാണ്‌ (115) രണ്ടാമത്‌. പൂല്ലൂരാംപാറ മലബാർ സ്‌പോർട്‌സ്‌ അക്കാദമി (64) മൂന്നാമതുണ്ട്‌.

രണ്ടാംദിനത്തിലെ റെക്കോഡുകൾ: സീനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ്‌ ടോമി (14.38 സെക്കൻഡ്‌), പോൾവോൾട്ടിൽ രേഷ്‌മ രവീന്ദ്രൻ (3.52 മീറ്റർ), ഹാമർ ത്രോയിൽ ‌കെസിയ മറിയം ബെന്നി (51.34 മീറ്റർ), 400 മീറ്ററിൽ രാഹുൽബേബി (47.00 സെക്കൻഡ്‌), 110 മീറ്റർ ഹർഡിൽസിൽ എം വി ഷഹദ്‌ (14.33 സെക്കൻഡ്‌), ഹൈജമ്പിൽ മനു ഫ്രാൻസിസ്‌ , ടി ആരോമൽ ((2.14 മീറ്റർ) എന്നിവർ പുതിയ മീറ്റ്‌ റെക്കോഡിട്ടു.

അണ്ടർ 20 ഹാമർ ത്രോയിൽ ബ്ലസി ദേവസ്യ (47.80 മീറ്റർ), അണ്ടർ 18 ആൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ ബിലിൻ ജോർജ്‌ ആന്റോ (45: 54:10), അണ്ടർ 16 വിഭാഗം 300 മീറ്ററിൽ എം വിശ്വാൽ (37.23 സെക്കൻഡ്‌) എന്നിവരാണ്‌ റെക്കോഡ്‌ ബുക്കിൽ ഇടംനേടിയത്‌.  മൂന്നാംദിനമായ ഇന്ന്‌ 35 ഫൈനൽ നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top