26 April Friday

ഒറ്റക്കളി, മരണക്കളി ; ഐപിഎൽ ക്രിക്കറ്റിൽ എല്ലാ ടീമുകൾക്കും ഓരോ കളി ബാക്കി

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


മുംബൈ
ഐപിഎൽ ക്രിക്കറ്റിൽ എല്ലാ ടീമുകൾക്കും ഓരോ കളി ബാക്കി. 10 ടീമുകളിൽ പ്ലേഓഫ്‌ ഉറപ്പിച്ചത്‌ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌ മാത്രം. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ്‌ ഹൈദരാബാദും പുറത്തായി. ആദ്യ നാല്‌ സ്ഥാനക്കാർക്കാണ്‌ പ്ലേഓഫ്‌ യോഗ്യത. ഇനിയുള്ള മൂന്ന്‌ സ്ഥാനങ്ങൾക്ക്‌ ഏഴു ടീമുകൾ പോരടിക്കുന്നു.

ഗുജറാത്തിന്‌ 13 കളിയിൽ 18 പോയിന്റുണ്ട്‌. ഒമ്പതു ജയവും നാല്‌ തോൽവിയുമായി ഒന്നാംസ്ഥാനത്താണ്‌. ഞായറാഴ്‌ച ബാംഗ്ലൂരിനെതിരായ കളി തോറ്റാലും ആദ്യ രണ്ട്‌ സ്ഥാനക്കാർ ഏറ്റുമുട്ടുന്ന ആദ്യ ക്വാളിഫയർ കളിക്കാം. റൺ നിരക്ക്‌ +0.835. നാലുതവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്‌ ഏഴു ജയവും അഞ്ച്‌ തോൽവിയുമടക്കം 15 പോയിന്റുമായി രണ്ടാമത്‌. പുറത്തായ ഡൽഹിയുമായാണ്‌ അടുത്ത കളി. ജയിച്ചാൽ പ്ലേഓഫിൽ. തോറ്റാലും സാധ്യത ബാക്കി. മുംബൈ, ലഖ്‌നൗ, ബാംഗ്ലൂർ ടീമുകൾ ഏതെങ്കിലും തോറ്റാൽ പ്രതീക്ഷയുണ്ട്‌. റൺ നിരക്ക്‌ +0.381.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ 15 പോയിന്റുമായി മൂന്നാമതാണ്‌. കൊൽക്കത്തയുമായാണ്‌ അടുത്ത കളി. ജയിച്ചാൽ മുന്നേറാം. തോറ്റാൽ മുംബൈ, ബാംഗ്ലൂർ ടീമുകളുടെ കളിയെ ആശ്രയിച്ചിരിക്കും. റൺ നിരക്ക്‌ +0.304.

അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്‌ 14 പോയിന്റോടെ നാലാമതാണ്‌. പുറത്തായ ഹൈദരാബാദിനോടാണ്‌ കളി. വിജയത്തിൽ കുറഞ്ഞതൊന്നും ഗുണം ചെയ്യില്ല.  റൺ നിരക്ക്‌ കുറവായതിനാൽ തോറ്റാൽ രാജസ്ഥാൻ–-പഞ്ചാബ്‌ മത്സരവിജയികൾ മുന്നേറാം. ബാംഗ്ലൂരിന്റെ ഭീഷണിയുമുണ്ട്‌. –-0.128 ആണ്‌ റൺ നിരക്ക്‌.
റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരാണ്‌ പ്ലേഓഫ്‌ സാധ്യത സജീവമായി നിലനിർത്തുന്ന മറ്റൊരു ടീം. അവസാനമത്സരം ഗുജറാത്തിനോടായതാണ്‌ ഭീഷണി. രാജസ്ഥാൻ റോയൽസിനും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും പഞ്ചാബ്‌ കിങ്സിനും ജയം മാത്രം പോരാ. മറ്റു കളികളെ ആശ്രയിച്ചിരിക്കും മുന്നേറ്റം. ജയിച്ചാൽ 14 പോയിന്റാകും.


ബാക്കി കളികൾ
ഇന്ന്‌– പഞ്ചാബ്‌ x രാജസ്ഥാൻ
നാളെ– ഡൽഹി x ചെന്നൈ, കൊൽക്കത്ത x ലഖ്‌നൗ
ഞായറാഴ്‌ച– മുംബൈ x ഹൈദരാബാദ്, ബാംഗ്ലൂർ x ഗുജറാത്ത്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top