28 March Thursday

അഴ്സണലിന്റെ സ്വപ്നം പൊലിയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


ലണ്ടൻ
ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്താനുള്ള അഴ്സണലിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായകമത്സരത്തിൽ ന്യൂകാസിൽ യുണെെറ്റഡിനോട് രണ്ട് ഗോളിന് തോറ്റ അഴ്സണൽ പട്ടികയിൽ അഞ്ചാംസ്ഥാനത്ത് തുടരുകയാണ്.

ഒരുകളി ശേഷിക്കെ നാലാമതുള്ള ടോട്ടനം ഹോട്സ്പറുമായി രണ്ട് പോയിന്റ് പിന്നിൽ. ടോട്ടനത്തിന് അവസാന കളിയിൽ സമനില മതിയാകും. ആദ്യ നാലു സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത. തുടർതോൽവികളാണ് മെെക്കേൽ അർടേറ്റയുടെ സംഘത്തിന്റെ വഴിയടച്ചത്. ന്യൂകാസിലിനെതിരെ ബെൻ വെെറ്റിന്റെ പിഴവുഗോളിൽ പിന്നിലായ അഴ്സണലിന് പിന്നെ തിരിച്ചുവരാനായില്ല. അവസാനനിമിഷം ബ്രൂണോ ഗുയ്-മറെസ്‌ ന്യൂകാസിലിന്റെ വിജയം ഉറപ്പിച്ചു.

അവസാനകളിയിൽ എവർട്ടനാണ് അഴ്സണലിന്റെ എതിരാളികൾ. ടോട്ടനത്തിന് അവസാനസ്ഥാനക്കാരായ നോർവിച്ചും. ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ടോട്ടനത്തിന് നോർവിച്ചിനെതിരെ തോൽക്കാതിരുന്നാൽ മാത്രം മതി.
മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top