18 December Thursday

യൂറോപ ലീഗ് : അഴ്‌സണൽ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


ലണ്ടൻ
അഴ്‌സണൽ യൂറോപ ലീഗ്‌ ഫുട്‌ബോളിൽനിന്ന്‌ പുറത്ത്‌. ഷൂട്ടൗട്ടിൽ സ്‌പോർട്ടിങ്ങിനോട്‌ 3–-5ന്‌ വീണു. സ്വന്തംതട്ടകത്തിലാണ്‌ തോൽവി. ആദ്യപാദ പ്രീക്വാർട്ടർ 2–-2ന്‌ പിരിഞ്ഞിരുന്നു. രണ്ടാംപാദത്തിൽ അധികസമയംവരെ 1–-1. ഇതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌.

അഴ്‌സണലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ നാലാംകിക്ക്‌ തടുത്ത്‌ ഗോൾകീപ്പർ അന്റോണിയോ അദാനാണ്‌ സ്‌പോർട്ടിങ്ങിന്‌ ജയം സമ്മാനിച്ചത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടപ്പോരിൽ ഒന്നാമതുള്ള അഴ്‌സണലിന്‌ യൂറോപ ലീഗിലെ പുറത്താകൽ ഞെട്ടിക്കുന്നതായി.

നിശ്ചിത സമയത്തിന്റെ തുടക്കം ഗ്രാനിത്‌ ഷാക്കയിലൂടെ അഴ്‌സണലാണ്‌ മുന്നിലെത്തിയത്‌. എന്നാൽ, പെഡ്രോ ഗൊൺസാൽവസിലൂടെ സ്‌പോർട്ടിങ്‌ മറുപടി നൽകി. കളിക്കിടെ തകെഹിറോ ടൊമിയാസുവും വില്ല്യം സാലിബയും പരിക്കേറ്റ്‌ മടങ്ങിയത്‌ അഴ്‌സണലിന്‌ തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top