27 April Saturday

ആരാകും കേമൻ ; ഫിഫ മികച്ച താരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


സൂറിച്ച്‌
ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തെ ഇന്നറിയാം. സൂറിച്ചിൽ രാത്രി 11.30ന്‌ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും. നിലവിലെ ജേതാവായ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി, ലയണൽ മെസി, മുഹമ്മദ്‌ സലാ എന്നിവരാണ്‌ പുരുഷതാരത്തിനുള്ള അന്തിമപട്ടികയിൽ. വനിതകളിൽ അലെക്‌സിയ പുറ്റെലാസ്‌, സാം കെർ, ജെന്നിഫർ ഹെർമോസോ എന്നിവരാണ്‌ രംഗത്ത്‌. പരിശീലൻ, ഗോൾകീപ്പർ തുടങ്ങിയ വിഭാഗങ്ങളിലും പുരസ്‌കാരമുണ്ട്‌.

ദേശീയ ടീമിന്റെ ക്യാപ്‌റ്റൻമാർ, പരിശീലകർ, തെരഞ്ഞെടുത്ത കായിക മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ്‌ ജേതാവിനെ തെരഞ്ഞെടുക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top