01 July Tuesday

ഉറുഗ്വേയെ തകർത്ത്‌ ബ്രസീൽ ; അർജന്റീനയും മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021



സാവോപോളോ
റഫീന്യയുടെയും നെയ്‌മറുടെയും മികവിൽ ബ്രസീലിന്‌ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉശിരൻജയം. ഉറു-ഗേ-്വയെ 4–1ന് തകർത്ത ബ്രസീൽ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തി. പെറുവിനെ ഒരു ഗോളിന് കീഴടക്കിയ അർജന്റീനയും ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് യോഗ്യതയ്ക്ക് അടുത്താണ്‌. ബ്രസീലിന് 11 കളിയിൽ 31 പോയിന്റായി. അർജന്റീനയ്ക്ക് 25ഉം.

ഇരട്ടഗോളുമായി റഫീന്യ ബ്രസീലിനായി തിളങ്ങി. ദേശീയ കുപ്പായത്തിൽ മൂന്നാം മത്സരമായിരുന്നു ഇരുപത്തിനാലുകാരന്. ബ്രസീലിനായി ആദ്യ ഗോളും ലീഡ്സ് യുണെെറ്റഡ് താരം കുറിച്ചു. ഇരുപകുതികളിലുമായി റഫീന്യ ലക്ഷ്യംകണ്ടു.കളിയുടെ തുടക്കത്തിൽ നെയ്-മർ ബ്രസീലിനെ മുന്നിലെത്തിച്ചു. ഫ്രെഡ് ആയിരുന്നു അവസരമൊരുക്കിയത്. ബ്രസീൽ കുപ്പായത്തിൽ നെയ്-മറുടെ 70–ാം ഗോൾ. 

പിന്നാലെ റഫീന്യ കളംപിടിച്ചു. അവസരമൊരുക്കി നെയ്-മറും മിന്നി. രണ്ടുതവണ ഇരുവരെയും ഉറു-ഗ്വേ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര തടഞ്ഞു.

കളിയുടെ അവസാന ഘട്ടത്തിൽ ലൂയിസ് സുവാരസ് ഉറുഗ്വേക്കായി ഒരെണ്ണം തിരിച്ചടിച്ചു. എന്നാൽ, ഗബ്രിയേൽ ബാർബോസ ഉറുഗ്വേയെ വീണ്ടും തളർത്തി.

കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേ മൂന്ന് ഗോളിന് അർജന്റീനയോട് തോറ്റിരുന്നു. 16 പോയിന്റുമായി അഞ്ചാമതാണ് ഉറുഗ്വേ.
പെറുവിനെതിരെ ലൗതാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയഗോൾ നേടി. തോൽവിയറിയാതെ 25 മത്സരം ലയണൽ സ്കലോണിയുടെ നേതൃത്വത്തിൽ അർജന്റീന പൂർത്തിയാക്കി.

പെറുവിന് കളിയിൽ കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാംപകുതിയിൽ യോഷിമർ യുടുൻ എടുത്ത കിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു.

ബൊളീവിയ പരാഗ്വേയെ നാല്‌ ഗോളിന്‌ തകർത്തു. പിന്നാലെ പരാഗ്വേ പരിശീലകനെ പുറത്താക്കി. നാലാംസ്ഥാനക്കാരായ കൊളംബിയയും മൂന്നാമതുള്ള ഇക്വഡോറും തമ്മിലുള്ള കളി ഗോളില്ലാതെ അവസാനിച്ചു. ചിലി മൂന്ന് ഗോളിന് വെനസ്വേലയെ തകർത്തു. ആറാമതാണ് ചിലി.
ആദ്യ നാല് സ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യത. അഞ്ചാം സ്ഥാനക്കാർ പ്ലേ ഓഫ് കളിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top