18 April Thursday

ഡീ കോക്കിന്റെ ബാറ്റിൽ മുംബൈ വിരിഞ്ഞു ; നൈറ്റ്‌ റൈഡേഴ്‌സിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020


അബുദാബി
വിക്കറ്റ്‌ കീപ്പർ ക്വിന്റൺ ഡീ കോക്കിന്റെ തകർപ്പൻ ബാറ്റിങ്‌ മുംബൈ ഇന്ത്യൻസിന്‌ അനായാസ ജയമൊരുക്കി. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌  ചാമ്പ്യൻമാർ ഐപിഎൽ ക്രിക്കറ്റിൽ ഒന്നാമതെത്തി. ഡീ കോക്ക്‌ 44 പന്തിൽ 78 റണ്ണുമായി പുറത്താകാതെനിന്നു. സ്‌കോർ: കൊൽക്കത്ത 5–-148, മുംബൈ 2–-149 (16.5).

ഡീ കോക്ക്‌ ഓപ്പണിങ് കൂട്ടുകെട്ടിൽ ക്യാപ്‌റ്റൻ രോഹിത്‌ ശർമയോടൊത്ത്‌ 94 റണ്ണടിച്ചു. രോഹിത്‌ 36 പന്തിൽ 35 റൺ നേടി. സൂര്യകുമാർ യാദവ്‌ 10 റണ്ണെടുത്തു. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച്‌ ഡീ കോക്ക്‌ മൂന്ന്‌ സിക്‌സറും ഒമ്പത്‌ ഫോറും കണ്ടെത്തി. 20 റണ്ണുമായി ഹാർദിക്‌ പാണ്ഡ്യ പുറത്താകാതെനിന്നു. ബാറ്റ്‌സ്‌മാന്മാർ പരാജയപ്പെട്ടിടത്ത്‌ ബാറ്റുകൊണ്ട്‌ രക്ഷാപ്രവർത്തനം നടത്തിയ ഓസ്‌ട്രേലിയൻ  ബൗളർ പാറ്റ്‌ കമ്മിൻസ്‌ 36 പന്തിൽ നേടിയ 53 റണ്ണാണ്‌ കൊൽക്കത്തയ്‌ക്ക്‌ രക്ഷയായത്‌.

പുതുതായി ചുമതലയേറ്റ ക്യാപ്‌റ്റൻ ഇയോവിൻ മോർഗനൊത്ത്‌ (29 പന്തിൽ 39*) കമ്മിൻസ്‌ ആറാംവിക്കറ്റിൽ 87 റൺ നേടി.  ദിനേശ്‌ കാർത്തിക്‌ നാലു റണ്ണിന്‌ പുറത്തായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top