16 September Tuesday

കളത്തിലെ കൂട്ടയടി ; നെയ്‌മറിന്‌ വിലക്ക്‌ വന്നേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


പാരിസ്‌
പിഎസ്‌ജി സൂപ്പർതാരം നെയ്‌മറിന്‌ വിലക്ക്‌ ഭീഷണി. ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ മാഴ്‌സെ പ്രതിരോധക്കാരൻ  അൽവാരോ ഗൊൺസാലെസിനെ മനഃപൂർവം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതാണ്‌ നെയ്‌മറിന്‌ വിനയാകുന്നത്‌. ഏഴ്‌ കളിവരെ വിലക്ക്‌ ലഭിച്ചേക്കാം. മാഴ്‌സെ കളിക്കാരനും നടപടിയുണ്ടാകും.

കൂട്ടയടിയിൽ കലാശിച്ച കളിയിൽ ബ്രസീലുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ചിരുന്നു. മത്സരത്തിനുപിന്നാലെ ഗൊൺസാലെസ് വംശീയമായി അധിക്ഷേപിച്ചതായി നെയ്‌മർ ആരോപിച്ചിരുന്നു.‌ സംഭവത്തിൽ ഫ്രഞ്ച്‌ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. നെയ്‌മറിന്റെ ആരോപണവും അന്വേഷണ പരിധിയിൽ വരും. ഇതിനിടെ ഈ മുന്നേറ്റക്കാരന്‌ പൂർണ പിന്തുണയുമായി പിഎസ്‌ജി രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top