16 July Wednesday

ചെൽസിക്ക്‌ ജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ചെൽസിക്ക്‌ മികച്ച തുടക്കം. ബ്രൈറ്റണെ 3–-1ന്‌ വീഴ്‌ത്തി. ജോർജീന്യോ, റീസെ ജയിംസ്‌, കുർട്‌ സൗമ എന്നിവരാണ്‌ ഗോളുകൾ കുറിച്ചത്‌. ലിയാൻഡ്രോ ട്രോസാർഡാണ്‌ ബ്രൈറ്റണിന്റെ ആശ്വാസഗോൾ നേടിയത്‌. ചെൽസിക്കായി ടിമോ വെർണെർ, കെയ്‌ ഹവേർട്‌സ്‌ എന്നിവർ അരങ്ങേറി. പുതുതായി ടീമിലെത്തിച്ച പ്രതിരോധക്കാരൻ തിയാഗോ സിൽവ കളിച്ചില്ല. പരിക്കുകാരണം ബെൻ ചിൽവെല്ലും പുറത്തിരുന്നു. ഞായറാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളുമായാണ്‌ ചെൽസിയുടെ അടുത്ത കളി. മറ്റൊരു മത്സരത്തിൽ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ ഷെഫീൽഡ്‌ യുണൈറ്റഡിനെ രണ്ട്‌ ഗോളുകൾക്ക്‌ മറികടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top